-
-
0478 2864109, 0478 2964109
0478 2864109, 0478 2964109
Call : 0478 2864109, 0478 2964109
സമഭാവന, കരുണ, ഗുരുഭക്തി, ലക്ഷ്യബോധം, കൃത്യനിഷ്ഠ, സഹാനുഭൂതി, സഹവർത്തിത്വം ഇത്തരം കാര്യങ്ങളെക്കുറിച്ചു അവബോധം കുട്ടികളിൽ വളർത്തുന്നതിന് പ്രത്യേകമായ ശ്രദ്ധ ഉറപ്പുവരുത്തുന്നു.
പഠിതാവിന്റെ താല്പര്യം അറിഞ്ഞു കേരള പാഠ്യപദ്ധതിയിൽ ഉൾച്ചേർന്നിട്ടുള്ള മലയാളം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ
സ്കൂളിലേക്ക് എത്തിച്ചേരുന്ന കുട്ടികളിൽ പഠനത്തിലും കളിയിലും ആത്മവിശ്വാസം വളർത്തി കൊണ്ടുള്ള ശിശു സൗഹാർദ്ദപരമായ സ്കൂൾ അന്തരീക്ഷം ഉറപ്പുവരുത്തുന്നു
പഠിതാവിന്റെ പഠനത്തിന് അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കുന്ന ഹൈടെക് ക്ലാസ്സ്മുറികൾ. ഒരു കുട്ടിക്ക് ഒരു കസേര ഒരു ഡെസ്ക് ഒരു സേഫ് ലോക്കർ സൗകര്യം
പഠിതാവ് സ്വയം അറിവുനിർമിക്കുന്നതിനും, അത് നിത്യജീവിതത്തിൽ പ്രയോഗിക്കുന്നതിനും വേണ്ടി അവർക്കു ആവശ്യമായ കൈത്താങ്ങ് നൽകുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരും അവരുടെ മികവുറ്റ അധ്യാപനരീതിയും. പഠിതാവിന്റെ മുന്നറിവ്, പ്രായം പഠനശൈലി പഠനവേഗത എന്നിവ മനസിലാക്കികൊണ്ടുള്ള ബോധനരീതി ഉറപ്പുവരുത്തുന്നു
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അത്തരം കുട്ടികളുടെ പഠനവിടവ് നികത്തി അവരുടെ പഠന പുരോഗതിക്കു ആവശ്യമായ പ്രത്യേകം ക്ലാസുകൾ
പഠിതാവിൽ അറിവ് നിർമിക്കുന്നതിനും ശ്രദ്ധനൈപുണി, വയണനൈപുണി, ലേഖനനൈപുണി, ശ്രവണ നൈപുണി, ഭാഷണ നൈപുണി തുടങ്ങിയ നൈപുണികൾ ത്വരിതപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള സ്കൂൾ ലൈബ്രറി. കവിത, ലേഖനം, ചെറുകഥ, ബാലസാഹിത്യം, നോവൽ, വിജ്ഞാനകോശങ്ങൾ തുടങ്ങി അയ്യായിരത്തിലധികം പുസ്തകങ്ങളും ഡിജിറ്റൽ ശേഖരങ്ങളും.
കുട്ടികളുടെ ശാസ്ത്രഗവേഷണമനോഭാവം വളർത്തുന്നതിനും പാഠപുസ്തകത്തിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്നതിനും പുതിയ കണ്ടെത്തലുകൾക്ക് വഴിതെളിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പരീക്ഷണോപകരണങ്ങൾ അടങ്ങിയ ശാസ്ത്രലാബ്
പഠിതാവിൽ ഗണിതാശങ്ങളുടെയും ഗണിത തത്വങ്ങളുടെയും രുപീകരണത്തിനുതകുന്ന തരത്തിലുള്ള ഗണിത പഠനോപകാരണങ്ങളുടെ ശേഖരം. ആഗമനരീതി, നിഗമനരീതി, അപഗ്രന്ഥരീതി, ഉദ്ഗ്രന്ഥരീതി, പ്രോജെക്ട രീതി, ഗവേഷണരീതി തുടങ്ങിയ ഗണിത പഠന സമീപനങ്ങളിലൂടെ ഗണിതശായ രൂപികരുണത്തിനുള്ള ലാബ് അന്തരീക്ഷം.
ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികം, രാഷ്ട്രതന്ദ്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ മേഖലകളെക്കുറിച് അടുത്ത് അറിയുവാനുള്ള സാഹചര്യം പഠിതാവിനു ഒരുക്കുന്ന സാമൂഹ്യശാസ്ത്രലാബ്.
കുട്ടികളുടെ വിവരസാങ്കേതികവിദ്യയിലുള്ള അറിവ് വികസിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ കമ്പ്യുട്ടറിന്റെ പ്രാധാന്യം മനസിലാക്കി ആവശ്യമായ പരിശീലനം നൽകുന്നതിനും, ഇന്റർനെറ്റ് സഹായത്തോടെ പുതിയ അറിവ് സ്വീകരിക്കുന്നതിനും ഉപയുക്തമായ കമ്പ്യൂട്ടർ ലാബ്
കുട്ടികളിലെ സർഗാത്മക കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളെ ശബ്ദരൂപത്തിൽ ശ്രോദ്ധാക്കളിൽ എത്തിക്കുന്നതിനും വേണ്ടി പി.ജെ.യൂ.പി സ്കൂൾ കുട്ടികളുടെ സ്വന്തം റേഡിയോ ചാനൽ സ്നേഹഭാഷിണി. കുട്ടികളുടെ കഥകൾ, കവിതകൾ, കവിപരിചയം, ചെറുകഥ, ദിനാചരണം, ശബ്ദനാടകം തുടങ്ങിയ പരിപാടികളുടെ സംപ്രേക്ഷണം
കുട്ടികളിലെ അച്ചടക്കം വളർത്തി രാഷ്ട്രസ്നേഹത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുന്ന തരത്തിൽ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.
കുട്ടികളുടെ പഠനത്തിന് പുറമെ അവരിലെ സംഗീത വാസന കണ്ടെത്തി അത്തരം കുട്ടികൾക്ക് പ്രത്യേകമായ പരിശീലനം നൽകുന്നു. ചെണ്ടമേളം , പഞ്ചവാദ്യം, ബാൻഡ്സെറ്റ്, വയലിൻ, കീബോർഡ്, നിർത്തം തുടങ്ങിയ കലകളുടെ പ്രത്യേക പരിശീലനവും
ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സിന്റെ സഹായത്തോടെ കുട്ടികളുടെ ഹാജർ രേഖപ്പെടുത്തുകയും അവധിയെടുക്കുന്നു കുട്ടികളുടെ രക്ഷകർത്താക്കളുടെ ഫോണിലേക്കു സന്ദേശം അയക്കുയും ചെയുന്നു.
ഗ്രീൻപ്രോട്ടോക്കോളിന്റെ ഭാഗമായി സ്കൂളിലെ സൗരോർജ വൈദുതി നിർമാണവും ഉപയോഗവും
കുട്ടികളുടെ പ്രഥമശുശ്രുഷക്കും ആരോഗ്യസംരക്ഷണത്തിനുമായുള്ള വൈദ്യസഹായം ഉറപ്പുവരുത്തുന്ന സിക് റൂം
സ്കൂൾ അസംബ്ളി നടത്തുന്നതിനും ദിനാചരണങ്ങൾ നടത്തുന്നതിനും മറ്റു യോഗങ്ങൾ കൂടുന്നതിനും അനുയോജ്യമായ അസംബ്ളി ഹാൾ
ആരോഗ്യകായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായും കുട്ടികളുടെ കായിക പരിശീലത്തിനും വേണ്ടിയുള്ള കളിസ്ഥലം.
സ്കൂൾ കെട്ടിടത്തിന്റെ ഓരോ നിലയിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്ക് പ്രത്യേകം ശുചിത്വപരിപാലനമുള്ള ശൗചാലയങ്ങൾ
കുട്ടികൾക്കും രക്ഷിതാക്കൾക്കും, അധ്യാപകർക്കും പ്രത്യേകം പരിശീലന ക്ലാസുകൾ നൽകുന്നു
കുട്ടികളുടെ കായിക പരിശീലനത്തിനും കായികാഭ്യാസത്തിന് വേണ്ടിയും മത്സാര മനോഭാവം, പങ്കാളിത്തം എന്നിവ ഉറപ്പു വരുത്തികൊണ്ടുള്ള മികച്ച കായിക പരിശീലന രീതി
വീട്ടിൽ നിന്നും സുരക്ഷിതമായി എത്തിച്ചേരുന്നതിനും തിരികെ വീട്ടിൽ എത്തിച്ചേരുന്നതിനും വേണ്ടിയുള്ള സൗജന്യ സൈക്കിൾ, ജി.പി.എസ് ട്രാക്കിങ്ങോടുകൂടിയ വാഹന സൗകര്യം
കുട്ടികളിലെ കൃഷിയുടെ പ്രാധാന്യം, കൃഷിരീതി, കർഷകനെ അടുത്തറിയുക എന്നിവ മനസിലാക്കുന്നതിനും കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമുള്ള കൃഷിമുറ്റം